കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കോഴിക്കോട് കോർപ്പറേഷൻ 29ാം വാർഡ് ചേവരമ്പലം ഹരിത നഗർ കോളനിയിലെ കുടിവെള്ള പൈപ്പാണ് പൊട്ടിയത്. ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടിയിട്ടെന്ന് പ്രദേശവാസികൾ പറയുന്നു. ദിവസവും ലിറ്റർ കണക്കിന് കുടിവെള്ളം റോഡിൽ പരന്നൊഴുകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.