stop
പുല്ലാളൂർ മച്ചക്കുളത്ത് നിർമ്മാണത്തിലിരിക്കെ നിലംപതിച്ച ബസ് കാത്തിരിപ്പു കേന്ദ്രം

നരിക്കുനി: പുല്ലാളൂർ മച്ചക്കുളത്ത് നിർമ്മാണത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിലം പൊത്തി. കുരുവട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ മച്ചക്കുളത്താണ് ഒരു മാസം മുമ്പ് നിർമ്മാണം തുടങ്ങി കോൺക്രീറ്റ് കഴിഞ്ഞ ബസ് സ്റ്റോപ്പ് പൊളിഞ്ഞുവീണത്. നാട്ടുകാർ കരാറുകാരനെയും, രണ്ടാം വാർഡ് മെമ്പറെയും പ്രതിയാക്കി പരാതി നൽകി.