കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയതായി പരാതി. കോർപ്പറേഷൻ മാറാട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ രമേശ് നമ്പിയത്തിനെയാണ് ഒരുസംഘം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയത്. മാറാട് സ്പർശം ഭാഗത്ത് പ്രചാരണം നടത്തി വരുമ്പോഴാണ് സംഭവം. വീടുകളിൽ അധികസമയം ഇരിക്കുന്നത് നിർത്തണമെന്നും പ്രദേശത്ത് വന്ന് അധികം കളിക്കേണ്ട എന്നും കളിച്ചാൽ വിവരം അറിയുമെന്നുമാണ് ഭീഷണി. ഫോണിലൂടെയും ഭീഷണിയുണ്ടായെന്ന് രമേശ് നമ്പിയത്ത് മാറാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.