കോഴിക്കോട് : ജില്ലയിൽ 714 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 673 പേർക്കാണ് രോഗം ബാധിച്ചത്. 6616 പേരെ പരിശോധനക്ക് വിധേയരാക്കി. എട്ടു ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 10.79 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വിദേശത്തു നിന്നെത്തിയ നാലുപേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 13 പേർക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1187 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 15 ( കൊളത്തറ, തിരുവണ്ണൂർ, പൊറ്റമ്മൽ, പുതിയറ, കൊമ്മേരി, മെഡിക്കൽ കോളേജ്) ,പെരുമണ്ണ 2,മുക്കം 1,ഫറോക്ക് 1,കക്കോടി 1,പെരുവയൽ1 ,പുതുപ്പാടി 1,താമരശ്ശേരി 1, തുറയൂർ1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 129
( തൊണ്ടയാട്, മാങ്കാവ്, കണ്ണാടിക്കൽ, കല്ലായി, നല്ലളം, കൊളത്തറ, പുതിയറ, ചേവായൂർ, എടക്കാട്, തിരുവണ്ണൂർ, ഫ്രാൻസിസ് റോഡ്, പാവങ്ങാട്, അരക്കിണർ, അശോകപുരം, പുതിയങ്ങാടി, നടക്കാവ്, പൊക്കുന്ന്, വെസ്റ്റ്ഹിൽ, ചേവരമ്പലം, മാനാരി, കണ്ണഞ്ചേരി, ചാലപ്പൂറം, സിവിൽ സ്റ്റേഷൻ, മേരിക്കുന്ന്, കുറ്റിച്ചിറ, പൂളക്കടവ്, കാളാണ്ടിത്താഴം, മലാപ്പറമ്പ്, മൂഴിക്കൽ, കിണാശ്ശേരി, കാമ്പുറം, കോട്ടൂളി, എരഞ്ഞിപ്പാലം, എരഞ്ഞിക്കൽ, മെഡിക്കൽ കോളേജ്, കുതിരവട്ടം, എലത്തൂർ, ബിലാത്തിക്കുളം, വേങ്ങേരി, മാത്തോട്ടം, ബേപ്പൂർ),ഫറോക്ക് 45,കുന്ദമംഗലം 37,കായണ്ണ 28,ചങ്ങരോത്ത് 24 ,ഉണ്ണിക്കുളം 22,കക്കോടി 22,മടവൂർ 19,തുറയൂർ 18,കിഴക്കോത്ത് 17,പുതുപ്പാടി 15,വടകര 15,ഉള്ള്യേരി 13,പേരാമ്പ്ര 13,തലക്കുളത്തൂർ 13,തിക്കോടി 12,നൊച്ചാട് 12,പയ്യോളി 12,കടലുണ്ടി 12,അത്തോളി 11,കൊടിയത്തൂർ 11,മണിയൂർ 11,നരിക്കുനി 10,ഒളവണ്ണ 10,ചേമഞ്ചേരി 9,ചോറോട് 8,പെരുമണ്ണ 7,കൊയിലാണ്ടി 7,പനങ്ങാട് 6,അരിക്കുളം 5,ചെക്യാട് 5,ഏറാമല 5,കുരുവട്ടൂർ 5,നന്മണ്ട 5