tree
അരൂർ തണ്ണീർ പന്തൽ റോഡരികിൽ വാഹന ഗതാഗതത്തിന് ഭീഷണിയായി അട്ടിയിട്ട മരത്തടികൾ

നാദാപുരം: അരൂർ തണ്ണീർപന്തൽ പ്രധാന റോഡിൽ പെരുമുണ്ടച്ചേരി പള്ളിക്ക് സമീപം വാഹനങ്ങൾക്ക് ഭീഷണിയായി മരത്തടികൾ. മാസങ്ങൾക്ക് മുമ്പ് മെയിൻ റോഡിലെ അപകടാവസ്ഥയിലായ കൂറ്റൻ മരം മുറിച്ചു മാറ്റിയിരുന്നു. എന്നാൽ മരത്തടികൾ റോഡിന്റെ ഇരു വശത്തുമായി കൂട്ടിയിട്ടു. മാസങ്ങളായിട്ടും എടുത്ത് മാറ്റാൻ അധികൃതർ തയ്യാറാവാത്തതാണ് ഗതാഗതത്തിന് തടസമായി മാറിയിരിക്കുന്നത്. നിരവധി വാഹനങ്ങളാണ് മരത്തടിയിൽ തട്ടി അപകടത്തിൽപെട്ടത്. വഴി യാത്രക്കാർക്കും പരിക്കേറ്റു. പ്രദേശവാസികൾ പല തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആരാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്? ഗ്രാമ പഞ്ചായത്തോ? ജില്ലാ പഞ്ചായത്തോ? വനം വകുപ്പോ? അതോ മരം മുറിച്ചിട്ട തൊഴിലാളികളോ? നാട്ടുകാരുടെ ചോദ്യം ദിവസവും ഉയരുകയാണ്.