കൊടിയത്തൂർ: കേരള ബാങ്ക് ഡയരക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഇ. രമേശ്ബാബുവിന് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് സ്വീകരണം നൽകി. മുപ്പത്തിരണ്ട് വർഷക്കാലമായി സഹകരണരംഗത്ത് പ്രവർത്തിക്കുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് വി. വസീഫിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള ഉപഹാരം നൽകി.
കൂടരഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. തോമസ്, മാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് മാവൂർ വിജയൻ, കീഴുപറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. മുനീർ, ബാബു മൂലയിൽ, മുക്കം പ്രസ് ഫോറം പ്രസിഡന്റ് ഫസൽ ബാബു, ബാങ്ക് ഡയറക്ടർമാരായ പി. ഷിനോ, നാസർ കൊളായി, വി.കെ. അബൂബക്കർ, റീന ബോബൻ, മുൻ ഡയറക്ടർമാരായ കരീം കൊടിയത്തൂർ, ലിസി, കെ.സി.ഇ.യു. ഏരിയാ പ്രസിഡന്റ് സി.ടി. അബ്ദുൾ ഗഫൂർ, ബാങ്ക് സ്റ്റാഫ് സെക്രട്ടറി വികാസ്. കെ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, ഡയറക്ടർ സന്തോഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.