വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ 83 സ്ഥാനാർത്ഥികളിൽ 64 പേരും കന്നിയങ്കത്തിന് ഇറങ്ങുന്നവർ. 10 സ്ഥാനാർത്ഥികൾ രണ്ടാം തവണയും, 3 സ്ഥാനാർത്ഥികൾ മൂന്നാം തവണയും ജനവിധി തേടുന്നു. അതിൽ രണ്ട് പേർ സ്ത്രീകളാണ് . നാലും അഞ്ചും തവണ അങ്കത്തിന് മാറ്റുരക്കുന്ന രണ്ട് സ്ഥാനാർത്ഥികൾ അഴിയൂരിൽ ഉണ്ട്. ഇതിൽ ഒരാൾ വനിതയാണ്. ആറാം തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ രണ്ടുപേരുണ്ട് ഇത്തവണ അഴിയൂരിൽ. ആകെ സ്ഥാനാർത്ഥികളിൽ 58 പേരും സ്ത്രീകളാണ് ജനറൽ വാർഡിൽ മൽസരിക്കുന്ന 6 വനിതകളും അഴിയൂർ പഞ്ചായത്തിലുണ്ട്.