udf
യു.ഡി.എഫ് സ്ഥാനാർത്ഥി നസീറ ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ

കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്ത് പത്താം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി നസീറ ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ചു. അരൂർ റോഡ്, നരിക്കാട്ടേരി റോഡ് എന്നിവിടങ്ങളിലെ ബോർഡുകളാണ് ഞായറാഴ്ച രാത്രി നശിപ്പിച്ചത്. കുറ്റ്യാടി പൊലീസിൽ പരാതി നൽകി. പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ യു.ഡി. എഫ് പ്രതിഷേധിച്ചു. കോർമ്മാംങ്കണ്ടി രവി, പി.സി.അന്ത്രു ഹാജി, ഏ.വി.നാസറുദ്ദീൻ, സി.വി.അഷ്റഫ് ,വിനോദ് എടക്കണ്ടി എന്നിവർ പ്രസംഗിച്ചു.