വടകര: എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗമായി ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ട പി.എം.രവീന്ദ്രന് എസ്.എൻ . ഡി.പി യോഗം ഒഞ്ചിയം ശാഖ സ്വീകരണം നൽകി. ശാഖാ സെക്രട്ടറി ദേശായി നാണു പൊന്നാട അണിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുദേവ പ്രാർത്ഥനയോടെ തുടങ്ങിയ സ്വീകരണത്തിൽ ശാഖ പ്രസിഡന്റ് പി.ദാസൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം സൈബർ സേന കേന്ദ്ര സമിതി അംഗവും ഐ .ടി വിഭാഗം വടക്കൻ മേഖല കൺവീനറുമായ ജയേഷ് വടകരയ്ക്കും എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.ടി.ഹരിമോഹൻ, ദേശായി നാണു എന്നിവർക്കും സ്വീകരണം നൽകി. ആർ.കെ രവീന്ദ്രൻ പ്രസംഗിച്ചു. ദേശായി നാണു സ്വാഗതവും കെ. ശശി നന്ദിയും പറഞ്ഞു.