കോഴിക്കോട് : ജില്ലയിൽ 481 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 458 പേർക്കാണ് രോഗം ബാധിച്ചത്. 4445 പേരെ പരിശോധനക്ക് വിധേയരാക്കി. 11 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 10.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വിദേശത്തു നിന്നെത്തിയ മൂന്നപേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഏഴപേർക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 913 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 4 (കല്ലായി) ,ബാലശ്ശേരി 1,ചേമഞ്ചേരി 1,ഒളവണ്ണ 1,കുന്നുമ്മൽ 1,കുറ്റ്യാടി 1,തലക്കുളത്തൂർ 1,തൂണേരി 1,ഉണ്ണിക്കുളം 1, മലപ്പുറം 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 120 (കോട്ടപറമ്പ്, കാരപ്പറമ്പ്, കല്ലായി, ചെമ്മങ്ങാട്, വേങ്ങേരി, നെല്ലിക്കോട്, തിരുവണ്ണൂർ, നടക്കാവ്, ചേവായൂർ, മെഡിക്കൽ കോളേജ്, എടക്കാട്, ഇടിയങ്ങര, തോട്ടുമ്മാരം, ഗോവിന്ദപുരം, വളയനാട്, കൊമ്മേരി, പന്നിയങ്കര, മാങ്കാവ്, ആഴ്ചവട്ടം, കിണാശ്ശേരി, പുതിയങ്ങാടി, എരഞ്ഞിപ്പാലം, കുതിരവട്ടം, അരക്കിണർ, കൊളത്തറ, മൊകവൂർ, മേരിക്കുന്ന്, ചെലവൂർ, വെസ്റ്റ്ഹിൽ, മീഞ്ചന്ത, വെളളിപറമ്പ, മായനാട്, ചക്കുംകടവ്, ഈസ്റ്റ്ഹിൽ, കോവൂർ, കുണ്ടായിത്തോട്),തിരുവളളൂർ 25,ഫറോക്ക് 24,പെരുവയൽ 22,നാദാപുരം 21,രാമനാട്ടുകര 18,ചോറോട് 16,ഒളവണ്ണ 16,കടലുണ്ടി 13,നരിപ്പറ്റ 13,നൊച്ചാട് 12,ചക്കിട്ടപ്പാറ 12,വേളം 11,അരിക്കുളം 10,വടകര 9,എടച്ചേരി 7,ചങ്ങരോത്ത് 5,കൊടുവളളി 5,കുന്ദമംഗലം 5,കുന്നുമ്മൽ 5, തിക്കോടി 5