ചങ്ങനാശേരി: ഓടി തുടങ്ങിയ കളിക്കളത്തിലെ ഓർമ്മകൾ പുതുക്കി അഞ്ചു ബോബി ജോർജ് നവീകരിച്ച നഗരസഭ സ്റ്റേഡിയം നാടിന് സമർപ്പിച്ചു. സൂം മീറ്റിംങ്ങിലൂടെയാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ അത്‌ലറ്റിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റായി ചുമതലയേറ്റ അഞ്ചു ബോബി ജോർജിന്റെ ആദ്യപൊതുപരിപാടിയായ ഉദ്ഘാടന ചടങ്ങ് സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിന്റേതായതു അവിസ്മരണീയമായി മാറി. യോഗത്തിൽ നഗരസഭ ചെയർമാൻ സാജൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.ശിവകുമാർ, റിട്ട.എസ്.പി പി.ബി വിജയൻ, ആർട്ടിസ്റ്റ് ദാസ്, ബിനീഷ് തോമസ്, ദ്രോണ രമേശ്, തൊമ്മച്ചൻ, ബേബി തൂമ്പുങ്കൽ, മനു ജോസഫ് തുടങ്ങിയ വിവിധ ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു ദ്രോണ അക്കാദമിയിലെ കായികതാരങ്ങൾ കൂട്ടയോട്ടം നടത്തി.