ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് യൂണിയൻതല ഭാരവാഹികളുടെ യോഗം നടന്നു. ഹൈറേഞ്ച്, എരുമേലി യൂണിയനുകളിലെ ഭാരവാഹികളുടെ യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അനിൽ കണ്ണാടി ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ചെയർമാൻ ശ്രീദേവ് കെ.ദാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ മുഖ്യപ്രഭാഷണവും സംസ്ഥാന സമിതി അംഗം വിവേക് വൈക്കം സംഘടന സന്ദേശവും നൽകി. വൈസ് ചെയർമാൻ എം.വി ശ്രീകാന്ത്, എരുമേലി യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ എന്നിവർ പങ്കെടുത്തു.ജില്ലാ കൺവീനർ അനീഷ് ഇരട്ടയാനി സ്വാഗതവും യൂത്ത്മൂവ്‌മെന്റ് ജില്ലാ വൈസ് ചെയർമാൻ പി ജി റജിമോൻ നന്ദിയും പറഞ്ഞു. കോട്ടയം ചങ്ങനാശേരി, മീനച്ചിൽ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളിലെ യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളുടെ യോഗം നാഗമ്പടം മഹാദേവക്ഷേത്ര ഹാളിൽ കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ചെയർമാൻ ശ്രീദേവ് കെ ദാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അനിൽ കണ്ണാടി മുഖ്യപ്രഭാഷണം നടത്തി.കേന്ദ്രസമിതി അംഗം വിവേക് വൈക്കം സംഘടനാ സന്ദേശം നൽകി. ജില്ലാ കമ്മറ്റി ട്രഷറർ പ്രശാന്ത് മനംന്താനം, കോട്ടയം യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി ആക്കളം എന്നിവർ പങ്കെടുത്തു. ജില്ലാ കൺവീനർ അനീഷ് ഇരട്ടയാനി സ്വാഗതവും ജോ കൺവീനർ സനോജ് എസ് നന്ദിയും പറഞ്ഞു.