കട്ടപ്പന: വണ്ടൻമേട് മാലിയിൽ നിന്ന് നാലു കിലോഗ്രാം കഞ്ചാവും 2.28 ലക്ഷം രൂപയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാലി ഡോബി കോളനി സ്വദേശികളായ ആനന്ദൻ (54), പരമതേവർ (93) എന്നിവരെയാണ് വണ്ടൻമേട് പൊലീസും ഇടുക്കി നാർക്കോട്ടിക് സെല്ലും ചേർന്ന് പിടികൂടിയത്. മയക്കുമരുന്ന് വിൽപന തടയുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ഓപ്പറേഷൻ മോണിംഗ് സ്റ്റോമിന്റെ ഭാഗമായിരുന്നു പരിശോധന. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാലിയിൽ നിന്നു ആറുകിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. വണ്ടൻമേട് സി.ഐ. വി.എസ്. നവാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.