കട്ടപ്പന: സ്വര്‍ണകടത്ത് കേസിലും ലഹരിമരുന്ന് കേസിലും പ്രതികളെ സഹായിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം)​ ജോസഫ് വിഭാഗം നഗരസഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് മലയാറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സിനു വാലുമ്മേൽ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.ടി. ഡൊമിനിക്, റോബിന്‍ വട്ടക്കാന, ശശിധരന്‍ താഴാശേരിൽ എന്നിവർ നേതൃത്വം നൽകി.