membership

ചങ്ങനാശേരി: കെ.വി.ശശികുമാർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാംഘട്ട മെമ്പർഷിപ്പ് വിതരണോദ്ഘാടനവും 4ാമത് കെ.വി.ശശികുമാർ അനുസ്മരണ സമ്മേളനവും ചങ്ങനാശേരി അർക്കാലിയ ഓഡിറ്റോറിയത്തിൽ നടന്നു. പി.എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ബിജു വിജയാ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രക്ഷാധികാരി ശാന്തമ്മ ശശികുമാർ ആദ്യമെമ്പർഷിപ്പ് പി.എം.ചന്ദ്രന് വിതരണം ചെയ്തു. സുരേഷ് പരമേശ്വരൻ മുഖ്യപ്രസംഗം നടത്തി. പി.എച്ച് നാസർ, മാത്തുക്കുട്ടി പ്ലാത്താനം, പി.കെ കൃഷ്ണൻ (സെറ്റിലർ), അഡ്വ.കൃഷ്ണദാസ് (മാനേജിംഗ് ട്രസ്റ്റി), സജീവ് പൂവത്ത്, ഷിബു ശാന്തികൾ, ഹരിക്കുട്ടൻ, പ്രതാപൻ, അജയകുമാർ, രമേശ്, മനോജ് ഗുരുകുലം, ബിനു പുത്തേട്ട്, ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു. നിർദ്ധനരായ രണ്ട് പേർക്ക് ട്രസ്റ്റ് ചികിത്സാ ധനസഹായം നൽകി. ട്രസ്റ്റ് സെക്രട്ടറി രാജീവ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ആർ സുരേഷ് നന്ദിയും പറഞ്ഞു.