കട്ടപ്പന: സരസ്വതി വിദ്യാപീഠത്തിൽ കേരളപ്പിറവി ആഘോഷിച്ചു. സ്‌കൂൾ പരിസരത്തും വിദ്യാർത്ഥികളുടെ വീടുകളിലും തെങ്ങിൻതൈകളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിച്ചു. കട്ടപ്പന കൃഷി അസിസ്റ്റന്റ് എ. അനീഷ്, ഇരട്ടയാർ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ജിനേഷ് ജെ മേനോൻ എന്നിവർ മരത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.എസ്. അനീഷ്, പരിസ്ഥിതി ക്ലബ് കോഓർഡിനേറ്റർ മനു സക്കായി, ശ്രീജിത്ത് ശശി, പരിസ്ഥിതി ക്ലബ് പ്രസിഡന്റ് അശ്വിൻ രാജൻ എന്നിവർ നേതൃത്വം നൽകി.