വൈക്കം : കൊവിഡ് മഹാമാരിയുടെ നീരാളിപിടിത്തത്തിൽ വിഷമത്തിലായ കർഷകരുടെ സംരക്ഷണത്തിനായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. വൈക്കം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, ജില്ലാ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, എബ്രഹാം പഴയകടവൻ, പ്രദീപ് ജോസഫ് വലിയപറമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറി എം.സി.എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. വി.കുര്യൻ പ്ലാക്കോട്ടയിൽ, ലൂക്ക് മാത്യു, അഡ്വ.ആന്റണി കളമ്പുകാടൻ, കെ.പി.ജോയി, എൻ.സോമൻ, ജിജോ കൊളുത്തുവായിൽ, വി.പി.വിനോദ് , ലിസി കുര്യൻ എന്നിവർ പ്രസംഗിച്ചു.