kit-vitharanam

ചങ്ങനാശേരി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം ഭാഷ പ്രതിജ്ഞയും, കൊവിഡ് 19 മൂലം ബുദ്ധിമുട്ടുന്നവർക്ക് പലചരക്കുകിറ്റ് വിതരണവും നടത്തി. തിരുകൊച്ചി പ്രൊവിൻസ് വനിതാ ഫോറം ചെയർപേഴ്സൺ ഡോ.വിജയകുമാരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിമൻസ് ഫോറം പ്രസിഡന്റ് ഡോക്ടർ പി.എം നിഷ, ജനറൽ സെക്രട്ടറി മറിറ്റ പയസ്, സിന്ധു കണ്ണൻ, ട്രീസ മാത്യു, മഞ്ജു മിനു, ഗായത്രി, പ്രൊവിൻസ് സെക്രട്ടറി അഡ്വ.പി എസ് ശ്രീധരൻ, ടി.എം മാത്യു, കണ്ണൻ എസ്സ്, പ്രസാദ്, മിനു കുര്യാക്കോസ്, അഡ്വക്കേറ്റ് ചന്ദ്രശേഖരവാര്യർ തുടങ്ങിയവർ പങ്കെടുത്തു.