കുറവിലങ്ങാട് : സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നും, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ - ജനവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കടുത്തുരുത്തിയിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് പീറ്റർ മ്യാലിപ്പറമ്പിൽ, സ്‌റ്റീഫൻ പാറാവേലി, എം.കെ സാംമ്പുജി, ആയാംകുടി വാസുദേവൻ നമ്പൂതിരി, ബേബി മണ്ണഞ്ചേരിൽ, രാജു മൂപ്പനത്ത്, ജോമോൻ പുഞ്ചത്തലയ്ക്കൽ, ജോണി കണിവേലിൽ, വിജയപ്പൻ ആര്യശ്ശേരി, രാജു നന്നാകുഴി, സണ്ണി തുരുത്തിക്കാട്ട്, ടോമി, കറിയാച്ചൻ എന്നിവർ പ്രസംഗിച്ചു.