അടിമാലി: കല്ലാർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ കുഞ്ചിത്തണ്ണിയിൽ കർഷകവിപണി ആരംഭിച്ചു. കുഞ്ചിത്തണ്ണിയിലെ പഴയകാല കർഷകനും വ്യാപാരിയുമായ കെ. ചെല്ലപ്പനാണ് ഉദ്ഘാടനം നിർവഹിച്ചത്. വിപണിയിൽ കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിലൂടെ കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ സംരംഭം. ബാങ്ക് പ്രസിഡന്റ് എം.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ഹൈറേഞ്ച് മിൽക്ക് പ്രസിഡന്റ് കെ.ആർ. ജയൻ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് മെമ്പർ പങ്കജാക്ഷൻ പി.ബി ആദ്യ വിൽപ്പന നടത്തി. ആദ്യവാങ്ങൽ ബോർഡ് മെമ്പർ രാമർ. കെ നിർവഹിച്ചു. ബോർഡ് മെമ്പർ അംബുജാക്ഷൻ സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.