si

പാലാ: രാമപുരം പൊലീസ് സ്റ്റേഷന്റെ ചരിത്രത്തിലാദ്യമായി പ്രിൻസിപ്പൽ എസ്. ഐ.യായി വനിത നിയമിതയായി. ഇൻസ്പെക്ടർ അവധിയിലായതിനാൽ എസ്.എച്ച്.ഒയുടെ ചുമതല കൂടി എറണാകുളം സ്വദേശിനിയായ എ.പി. ഡിനിക്കുണ്ട്.

വിജിലൻസിൽ 10 വർഷത്തോളം മിനിസ്റ്റീരിയിൽ സ്റ്റാഫായിരുന്ന ഡിനി 2013 ലാണ് എസ്. ഐ. ടെസ്റ്റെഴുതിയത് . മെക്കാനിക്കൽ എൻജിനീയറായിരുന്ന ഭർത്താവ് എം.കെ. പ്രതീഷിന്റെ നിർബന്ധത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ പാസിംഗ് ഔട്ടിന് ഒരു മാസം മുമ്പേ ഹൃദയാഘാതം മൂലം പ്രതീഷ് മരണമടഞ്ഞത് ഡിനിക്കും കുടുംബത്തിനും കനത്ത ആഘാതമായി. മകൾ മേഘ എം. പ്രതീഷ് ഡിഗ്രിക്കും മകൻ പ്രണവ് കൃഷ്ണ അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു. ആലപ്പുഴയിലെ അരൂർ, കുത്തിയതോട് സ്റ്റേഷനുകളിലും ജോലി ചെയ്തിട്ടുണ്ട്.