വൈക്കം : വൈക്കത്തഷ്ടമി ആചാരങ്ങളിൽ നിന്ന് ആനയെ ഒഴിവാക്കിയ ദേവസ്വംബോർഡ് നടപടിക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ വടക്കേ നടയിൽ നടന്ന നാമജപയജ്ഞം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി. രാമൻ നായർ ഉദ്ഘാടനം ചെയ്തു. എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ്, കെ.പി.എം. എസ് സംസ്ഥാന സമിതി അംഗം എൻ.കെ.നീലകണ്ഠൻ മാസ്​റ്റർ, ഹിന്ദുഐക്യവേദി സംസ്ഥാന ജന.സെക്രടറി ഇ.എസ്.ബിജു, മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.ഗോപിദാസ്, വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ടി.ഹരിലാൽ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, സംഘടനാ സെക്രട്ടറി പി.എസ്.സജു, സെക്രട്ടറി കെ. ഡി.സന്തോഷ്, ട്രഷറർ പി.എസ്.വിക്രമൻ നായർ, താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, വർക്കിംഗ് പ്രസിഡന്റ് സി.എസ്.നാരായണൻകുട്ടി, ഉപാദ്ധ്യക്ഷൻ ​റ്റി.ആർ.ശിവരാജൻ, സെക്രട്ടറി വിഷ്ണു വിജയകുമാർ, ആർ. ഹരികൃഷ്ണൻ, സുനീഷ് കാട്ടാമ്പാക്ക്, മഹിളാ ഐക്യവേദി താലൂക്ക് സെക്രടറി ജഗദ അനിൽകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.