മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സംവരണ സംരക്ഷണ പ്രതിജ്ഞ എടുത്തു.
യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി ജീരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേൽ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് അംഗങ്ങളായ ഡോ.പി അനിയൻ, ഷാജി ഷാസ്, കൗൺസിൽ അംഗങ്ങളായ സി.എൻ.മോഹനൻ, എ.കെ രാജപ്പൻ, കെ.എസ് രാജേഷ് , എം.എ.ഷിനു , പി.എ.വിശ്വംഭരൻ, വിപിൻ കെ മോഹൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് അരുണ ബാബു, സെക്രട്ടറി സിന്ധു മുരളീധരൻ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ എം.വി.ശ്രീകാന്ത്, വിനോദ് പാലപ്ര എന്നിവർ പ്രസംഗിച്ചു.