കോട്ടയം : സ്വർണ്ണക്കടത്ത് കേസിൽ അടക്കം ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ജില്ലാ പൊലീസ് മേധാവി ഓഫീസ് മാർച്ചിന് നേരെ ലാത്തിച്ചാർജ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ, സംസ്ഥാന സെക്രട്ടറി അഡ്വ. ടോം കോര അഞ്ചേരിൽ എന്നിവർക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. പ്രകടനം കളക്ട്രേറ്റിന് സമീപത്ത് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ കളക്ടറേറ്റിൽ കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് പ്രവർത്തകർ കെ.കെ റോഡിൽ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. തുടർന്നായിരുനനു ലാർത്തിച്ചാർജ്. ഒരു മണിക്കൂറോളം കെ.കെ റോഡിൽ ഗതാഗതം സ്തംഭിച്ചു.