കോട്ടയം : മഹിളാഐക്യവേദി സംസ്ഥാന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് നിഷാ സോമൻ അധ്യക്ഷത വഹിച്ചു. സീമ ജാഗരൺ മഞ്ച് അഖിലഭാരതീയ സംയോജകൻ എ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിൽ സ്ത്രീ സുരക്ഷ, ലഹരിപദാർത്ഥങ്ങളുടെ വ്യാപനം തുടങ്ങിയ വിഷയങ്ങളിൽ പ്രമേയം പാസാക്കി. സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സഹ സംഘടനാ സെക്രട്ടറി വി. സുശി കുമാർ, ജനറൽ സെക്രട്ടറിമാർ ഇ എസ് ബിജു, ആർ വി ബാബു, ഡോ.ബ്രഹ്മചാരി ഭാർഗവറാം, വർക്കിംഗ് പ്രസിഡന്റ് കെ.വി.ശിവൻ, ജ്യോതിന്ദ്ര കുമാർ, സംസ്ഥാന സംയോജകൻ എസ്. ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് നിഷാ സോമൻ, ജനറൽ സെക്രട്ടറിമാർ ബിന്ദുമോഹൻ, ഓമന മുരളി എന്നിവരെ തിരഞ്ഞെടുത്തു.