പാലാ : സാമുദായിക സംവരണത്തിനൊപ്പം ഒറ്റക്കെട്ടായി യോഗത്തിനൊപ്പം പോരാടണമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.പി.സെൻ പറഞ്ഞു. സംവരണ സംരക്ഷണ പ്രതിജ്ഞ മീനച്ചിൽ യൂണിയൻ തലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, കൺവീനർ അരുൺ കുളമ്പള്ളി, വനിതാസംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ, വൈസ് പ്രസിഡന്റ് ബിന്ദു സജികുമാർ,കമ്മിറ്റി അംഗങ്ങളായ രാജി ജിജിരാജ്, ബീന മോഹൻദാസ്, ലിജി ശ്യാം, റീനാ അജി എന്നിവർ പങ്കെടുത്തു