അയർക്കുന്നം : ബി.ജെ.പി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കും. മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എറികാട് അദ്ധ്യക്ഷനാകും. വെള്ളപ്പൊക്ക സമയത്ത് ബി.ജെ.പി ചെയ്ത സേവന പ്രവർത്തനങ്ങളുടെ ഇ-ബുക്ക് സുരേന്ദ്രൻ പ്രകാശനം ചെയ്യും. രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം വാങ്ങിയ എൻ.എസ്.എസ് വോളന്റിയർ ഗോകുൽ.സി.ദിലീപിനെ ആദരിക്കും.