എരുമേലി : കണമല സർവീസ് സഹകരണ ബാങ്ക് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറികളുടെയും, പഴവർഗ്ഗങ്ങളുടെയും വിപണത്തിനായി ആവിഷ്‌കരിച്ചിരിക്കുന്ന ന്യായവില വില്പനശാല സംഭരണവിതരണ കേന്ദ്രം ആരംഭിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ (ജനറൽ) ഷെമീർ വി.മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ഇൻസ്‌പെക്ടർ ജിബു ജോർജ് ആദ്യവാങ്ങൽ നടത്തി. വൈസ് പ്രസിഡന്റ് പി.എ.ചാക്കോ ആദ്യവില്പന നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയ് മങ്കന്താനം അദ്ധ്യക്ഷത വഹിച്ചു. സിബി കോട്ടനെല്ലൂർ, തോമസ് ജോസഫ്, ഷാജി, ധർമ്മകീർത്തി, വി.ആർ.സജീവൻ എന്നിവർ സംസാരിച്ചു.