കാഞ്ഞിരപ്പള്ളി : സംസ്ഥാന സർക്കാർ ഹരിത കേരളം മിഷൻ മുഖാന്തിരം നടപ്പിലാക്കിയ 'പച്ചത്തുരുത്ത് 'നിർമ്മാണത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം നൽകി ആദരിച്ചു. വനം വകുപ്പുമായി ചേർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏഴ് പഞ്ചായത്തുകളിലായി ലക്ഷക്കണക്കിന് മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. അനുമോദനപത്രം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ ജോസഫിന് കൈമാറി. വൈസ് പ്രസിഡന്റ് അഡ്വ.പി.എ ഷെമീർ ,ബ്ലോക്ക് ഡെവല്പ്പ്‌മെന്റ് ഓഫീസർ എൻ.രാജേഷ് ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ടി.അയ്യൂബ്ഖാൻ, ലീലാമ്മ കുഞ്ഞുമോൻ, റോസമ്മ ആഗസ്തി, അംഗങ്ങളായ ,ജോളി മടുക്കക്കുഴി, പ്രകാശ് പള്ളിക്കൂടം ,പി.കെ.അബ്ദുൾ കരീം,ജെയിംസ് പി സൈമൺ ,സോഫി ജോസഫ്,.പി.ജി. വസന്തകുമാരി, ആശാ ജോയി, അജിതാ രതീഷ്, അന്നമ്മ ജോസഫ്, ജോ.ബി.ഡി.ഒ മാരായ കെ.എ.നാസർ ,കെ.എം.ജോസഫ്, ജി.ഇ.ഒ. വി.ആർ.അജികുമാർ ,ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ വിപിൻ രാജു ,പ്ലാൻ കോ-ഓർഡിനേറ്റർ ടി.ഇ.സിയാദ് ,കെ.ആർ. റെജിമോൻ എന്നിവർ പ്രസംഗിച്ചു.