രാജാക്കാട് .എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിൽ സാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞ നടത്തി. ഡോ.പൽപ്പുവിന്റെ ജൻമദിനത്തോടനുഅന്ധിച്ച് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ലതീഷ്‌കുമാർ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിയൻ പ്രസിഡന്റ് എം. ബി ശ്രീകുമാർ , യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി അജയൻ, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ .അഡ്വ.സുരേന്ദ്രൻ, എൻ.ആർ വിജയകുമാർ, ആർ അജയൻ, കെ കെ രാജേഷ് ,യൂത്തുമൂവ്‌മെന്റ് ജില്ലാ ട്രഷറും സൈബർ സേന യൂണിയൻ ചെയർമാനും ആയ .ജോബി വാഴാട്ട് ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് .രഞ്ചിത്ത് പുറക്കാട്ട് ജോയിന്റ് സെക്രട്ടറിമാരായ അനൂപ് മുരളി,മഹേഷ് ,കുമാരി സംഘം കോഓർഡിനേറ്ററും വനിതാസംഘം യൂണിയൻ കൗൺസിലറുമായ വിനീത സുഭാഷ് ,എൻ.ആർ സിറ്റി ശാഖായോഗം പ്രസിഡന്റ് രാധാകൃഷ്ണൻ തമ്പി, സെക്രട്ടറി ഹരിദാസ്, രാജാക്കാട് ശാഖാ യോഗം സെക്രട്ടറി സുജിമോൻ, വനിത സംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.