ഉരുളികുന്നം : താഷ്‌കന്റ് ലൈബ്രറിയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വയോജന കേന്ദ്രം ബ്ലോക്ക് പഞ്ചായത്തംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇ.എസ്.ശശികുമാർ അദ്ധ്യക്ഷനായി. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി,ഗ്രാമപഞ്ചായത്തംഗം ടോമി കപ്പിലുമാക്കൽ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ആർ.മൻമഥൻ,ലൈബ്രറി സെക്രട്ടറി എ.പി.വിശ്വം,സന്ദീപ് ലാൽ എന്നിവർ സംസാരിച്ചു.