രാമപുരം : ബി.ഡി.ജെ.എസ് രാമപുരം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. കെ.എൻ.രവീന്ദ്രന്റെ വസതിയിൽ സജീവൻ മൂലേക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പാലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ഡി.രാജു ആമുഖപ്രസംഗം നടത്തി. ഗോപി വി.കെ. വലിയപറമ്പിൽ പ്രസിഡന്റായി തിരഞ്ഞെടുത്തു. മണ്ഡലം സെക്രട്ടറി സജി മൂന്നിലവ്, മനോജ് ഇടമറ്റം,ദേവൻ (സൺഡേ സ്‌കൂൾ അദ്ധ്യാപകൻ), ജയേഷ് എലിക്കുളം, കെ.എൻ. രവീന്ദ്രൻ,നാരായണൻ കാളക്കാട്ട്,വിശ്വൻ നീണ്ടൂർ,രജു വള്ളിപ്ലാക്കൽ,രാജൻ കാളക്കാട്ട്, മോഹനൻ നീണ്ടൂർ,തുടങ്ങിയവർ സംസാരിച്ചു. ടി.എസ്.പ്രകാശ് നന്ദി പറഞ്ഞു.