പൂഞ്ഞാർ: ശക്തമായ കാറ്റിലും മഴയിലും പൂഞ്ഞാർ കുന്നോന്നിയിൽ വീടിന് മുകളിലേക്ക് പന വീണു. കുന്നോന്നി കമ്പനി ഹരിജൻ കോളനിയിൽ താമസിക്കുന്ന കാട്ടിപ്പറമ്പിൽ സതീശന്റെ വീടാണ് തകർന്നത്. സതീശനും കുടുംബവും ഭിന്നശേഷിക്കാരിയായ ഒരു മകൾ ഉൾപ്പെടെ നാലംഗ കുടുംബമാണ് വീട്ടിൽ താമസിച്ചു വരുന്നത്. പതിറ്റാണ്ട് പഴക്കം ചെന്ന ഈ വീട് പൊളിച്ച് സർക്കാർ ഭവന പദ്ധ
തിയിൽ വീട് നിർമ്മിക്കാനുള്ള അപേക്ഷ പല തവണ ഗ്രാമസഭയിൽ നൽകിയിട്ടും നടപടിയുണ്ടായില്ല.