പാലാ : പാലാക്കാട് വായനശാല മുകളേൽപീടിക റോഡിൽ 12ഓളം വീട്ടുകാർക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. മീനച്ചിൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശമാണിത്. നൂറ് മീറ്റർ അടുത്തുവരെ പാലാക്കാട് അനുഗ്രഹ തണ്ണീർ സൊസൈറ്റിയുടെ കുടിവെള്ള പദ്ധതി എത്തിന്നുണ്ടെങ്കിലും പ്രദേശത്തെ വീടുകളിലേക്ക് കളക്ഷൻ നൽകുന്നില്ലെന്നാണ് പരാതി. പ്രദേശത്ത് മറ്റൊരു കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കടന്നുപോകുന്നുണ്ടെങ്കിലും ഉയർന്ന പ്രദേശമായതിനാൽ വർഷത്തിൽ ആറ് മാസം പോലും കുടിവെള്ളം എത്തുന്നില്ല. പാലാക്കാട് കുടിവെള്ള പദ്ധതിയിൽ നിന്ന് കണക്ഷൻ നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ പദ്ധതി ഭരണസമിതിയെയും പഞ്ചായത്തിനെയും ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.