ഈരാറ്റുപേട്ട : കളത്തൂക്കടവ് പാറയ്ക്കൽ ബെറ്റി ജോസിന്റെ റബർ തോട്ടത്തിൽ നിന്ന് ഉപയോഗത്തിലിരുന്ന റബർ റോളർ മോഷ്ടിച്ച് വിറ്റ പ്രതികളെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കളത്തൂക്കടവ് ചന്ദ്രോത്ത് സുബിൻ, പൂഞ്ഞാർ വലിയ പുരയ്ക്കാട്ട് ജോസ് മാത്യു, പനച്ചികപ്പാറ േെക്കടത്ത് അമൽ, പനച്ചി കപ്പാറ മൂലേചാലിൽ അലൻ ജോൺ എന്നിവരെയാണ് എസ്.ഐ.അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം പനച്ചികപ്പാറയിലുള്ള ആളൊഴിഞ്ഞ തോട്ടത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.