biju-madhavan

കട്ടപ്പന: ഭരണഘടന ശിൽപ്പികൾ വിഭാവനം ചെയ്ത സാമൂഹിക നീതി നടപ്പാകണമെങ്കിൽ ജാതിമത വിവേചനം ഇല്ലാതാകണമെന്ന് എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ. സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് നടന്ന ജനസംഖ്യ ആനുപാതിക പ്രാതിനിധ്യ ദിനാചരണത്തിന്റെ ഭാഗമായി മലനാട് യൂണിയനിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലനാട് യൂണിയനിലെ 38 ശാഖ യോഗങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഭാരവാഹികൾ സാമുദായിക സംവരണ പ്രതിജ്ഞ ചൊല്ലി സാമുദായ സംവരണ വിഷയം ചർച്ച ചെയ്തു. പോഷക സംഘടനകൾ, കുടുംബ യോഗങ്ങൾ എന്നിവയുടെ ഭാരവാഹികളും പ്രതിഷേധ യോഗം ചേർന്നു.യൂണിയൻ ആസ്ഥാനത്ത് സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എസോമൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, കൗൺസിൽ അംഗങ്ങളായ പി.എൻ. സത്യവാസൻ, പി.കെ. രാജൻ, മനോജ് ആപ്പാന്താനം, സുനിൽ പി.എസ്, വനിത സംഘം പ്രസിഡന്റ് സി.കെ വത്സ, സെക്രട്ടറി ലത സുരേഷ്, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, സെക്രട്ടറി സജീഷ് കുമാർ, എസ്.എൻ. ക്ലബ് ചെയർമാൻ കെ.പി. ബിനീഷ്, സൈബർ സേന കൺവീനർ അരുൺകുമാർ എന്നിവർ പങ്കെടുത്തു.