അടിമാലി .അടിമാലി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ
സാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞ നടത്തി. ചടങ്ങിൽ അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ സാമുദായിക സംരക്ഷണ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. യൂണിയൻ സെക്രട്ടറി കെ.കെ. ജയൻകല്ലാർ നിയുക്ത യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.നൈജു രവീന്ദ്രനാഥ്, യൂണിയൻ കൗൺസിലറൻ മാരായ മനോജ്,വിക്രമൻ പഞ്ചായത്ത് കമ്മറ്റി അംഗം മോഹനൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ്.എസ്. കിഷോർ വനിതാ സംഘം പ്രസിഡന്റ് കമലാകുമാരി ബാബു സെകട്ടറി ജെസ്സി ഷാജി തുടങ്ങിയവർ പങ്കെടുത്തു.