kob-lonappan

ചങ്ങനാശേരി : കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി ഇത്തിത്താനം പകലോമറ്റത്തിൽ ചാലയ്ക്കൽ ലോനപ്പൻ70 നിര്യാതനായി. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡന്റ്, ചങ്ങനാശേരി മർച്ചന്റ്‌സ് അസോസയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം, താലൂക്ക് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, കോട്ടയം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് മെമ്പർ, ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ മെമ്പർ, ഇത്തിത്താനം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം, പകലോമറ്റം മഹാകുടുംബയോഗം ചങ്ങനാശേരി റീജണൽ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ ചുങ്കപ്പാറ കോട്ടാങ്ങൽ പനന്തോട്ടം കുടുംബാംഗം.
മക്കൾ: മഞ്ചു (യുഎസ്എ), ഡോ.ജൂണി (ഓസ്‌ട്രേലിയ), ഡോ.ജഗൻ ലോനപ്പൻ (പുഷ്പഗിരി ദന്തൽ കോളജ് തിരുവല്ല). മരുമക്കൾ: ആശിഷ് ആൻഡ്രൂസ് (യുഎസ്എ) തലക്കുളം ചീരഞ്ചിറ, ബോബി തോമസ് (ഓസ്‌ട്രേലിയ) കോട്ടുകാപ്പളളി പുതുമന തിരുവനന്തപുരം, റ്റാനിയ ജഗൻ ചെരുവുകാലാ പത്തനംതിട്ട. സംസ്‌കാരം ഇന്ന് 3ന് ഇത്തിത്താനം സെന്റ് മേരീസ് പളളിയിൽ.