കട്ടപ്പന: കട്ടപ്പന നഗരസഭയിൽ കൃഷി വകുപ്പിനെ നേതൃത്വത്തിൽ അർബൻ സ്ട്രീറ്റ് മാർക്കറ്റ് ആരംഭിച്ചു. സുഭിക്ഷ കേരളത്തിന്റെയും ജീവനിസഞ്ജീവനി പദ്ധതിയുടെയും സഹകരണത്തോടെയാണ് പഴയ നഗരസഭ കെട്ടിടത്തിൽ വിപണന കേന്ദ്രം തുറന്നത്. കർഷകർക്ക് ജൈവ പച്ചക്കറികൾ ഇവിടെ എത്തിച്ചു വിൽക്കാം. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. മുൻ നഗരസഭാദ്ധ്യക്ഷൻ മനോജ് എംതോമസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.ടി. സുലോചന, കൃഷി ഓഫീസർ ടിന്റുമോൾ ജോസഫ്, എ.ഡി.എ. ഇൻചാർജ് ഗോവിന്ദ് രാജ്, അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.