പാമ്പാടി : എസ്.എൻ.ഡി.പി യോഗം 265 ആം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മുന്നാക്ക സാമ്പത്തിക സംവരണ നിയമത്തിനെതിരെ പ്രതിഷേധ ധർണ നടത്തി. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ, സെക്രട്ടറി കെ.എൻ രാജൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ ഓമന തുളസീദാസ്, വനിതാ സംഘം പ്രസിഡന്റ് ബിന്ദു റജിക്കുട്ടൻ, സെക്രട്ടറി ഷിനിജ ബൈജു, ഭരണസമിതി അംഗങ്ങളായ വി.എം ബൈജു, കെ.കെ നാരായണൻ, കെ.എസ് രാജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ദിലീപ് പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.