shyni

കറുകച്ചാൽ: കുറ്റിക്കൽ തെക്കേവിളയിൽ ബെന്നിയുടെ ഭാര്യ ഷൈനിയുടെ (36) മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ഷൈനിയുടെ പിതാവ് തോട്ടയ്ക്കാട് പൊങ്ങന്താനം തുണ്ടിയിൽ ജോസഫ് സ്‌കറിയ ഇക്കാര്യം ചൂണ്ടിക്കാട്ടി കറുകച്ചാൽ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച്ച രാവിലെയാണ് ഷൈനിയെ വീടിനുള്ളിലെ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും ബന്ധുക്കളും ചേർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 12 വർഷമായി ഷൈനിയെ ഭർത്താവ് ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും സംഭവം കൊലപാതകമാണന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയില്ലെന്നും തൂങ്ങി മരണമാണെന്നും കറുകച്ചാൽ പൊലീസ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ജോസഫ് സ്‌കറിയ പറഞ്ഞു.