കുമരകം : കായൽവിനോദയാത്രയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന നാലു പങ്ക് ബോട്ട് ടെർമിനലിന്റെയും, കുമരകത്തെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ മറ്റ് ടൂറിസം പദ്ധതികളുടെയും ഉദ്ഘാടനം കെ.സുരേഷ് കുറുപ്പ് എം.എൽ.എയും, തോമസ് ചാഴികാടൻ എം.പിയും ചേർന്ന് നിർവഹിച്ചു. ടൂറിസം മേഖലയുടെ വളർച്ചയുടെ ഭാഗമായി കുമരകം നിവാസികൾക്കും വരുമാനമുണ്ടാകും വിധം പദ്ധതികൾ നടപ്പിലാക്കുന്നതിനെ പ്രശംസിച്ച എം.എൽ എ ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കമെന്നാവശ്യപ്പെട്ടു. ടൂറിസം ഡയറക്ടർ പി.ബാലകിരൺ ,ടൂറിസം സെക്രട്ടറി റാണി ജോർജ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ..സെബാസ്റ്റ്യൻ കുളത്തുങ്കൽ ,പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ, ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. ബിന്ദു.പഞ്ചായത്ത് അംഗങ്ങളായ ധന്യാ സാബു ,കവിതാ ലാലു തുടങ്ങിയവർ പ്രസംഗിച്ചു.