munnar

അടിമാലി:മൂന്നാറിലെ കോടമഞ്ഞിൽ മനംമയങ്ങി സഞ്ചാരികൾ, പ്രതീക്ഷകൾക്കൊപ്പം എത്താത്തതിൽ നിരാശരായി വ്യാപാരികളും റിസേർട്ട് ഉടമകളും.മൂന്നാറിൽ ഇപ്പോൾ എത്തുന്നതിൽ ബഹുഭൂരിപക്ഷവും അഭ്യന്തര ടൂറിസ്റ്റുകളാണ്. കഴിഞ്ഞ പൂജ അവധിയോടൊനുബന്ധിച്ച് സഞ്ചാരികളുടെ പ്രവാഹമായിരുന്നു.എന്നാൽ വിനോദ സഞ്ചാരികളെ കാത്തിരുന്ന റിസോർട്ടുകളെയും ഹോട്ടലുകളെയും വ്യാപാരികളെയും നിരാശ പ്പെടുത്തുന്നതാണ് പുത്തൻ പ്രവണതകൾ. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലേക്ക് യുവാക്കളുടെ ഒഴുക്കായിരുന്നു ഇവർ കൂട്ടമായി ഇരുചക്രവാഹനങ്ങളിൽ വന്നു പോവുകയായിരുന്നു.കൂടാതെ തദ്ദേശിയർ കുടുംബസമേതം സ്വന്തം വാഹനങ്ങളിൽ ഒരു ദിവസത്തെ ഭക്ഷണവും കൈയ്യിൽ കരുതി സന്ദർശനം നടത്തി മടങ്ങുകയാണ്. തൻമൂലം റിസോർട്ടുകളും ഹോം സ്റ്റേകളും പലതും ലോക്ക് ഡൗൺ കാലത്തെപ്പോലെ ഒഴിഞ്ഞു കിടക്കുകയാണ് .സഞ്ചാരികൾ കൊവിഡ് മുൻ കരുതലുകൾ സ്വീകരിച്ചു കൊണ്ട് മാത്രമാണ് സന്ദർശനം നടത്തുന്നത്. അതിനാൽ പരിചയമില്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ അവർതാല്പര്യം കാണിക്കാറില്ല. സഞ്ചാരികളെ ആകർഷിച്ചിരുന്ന സ്‌പൈസസ് കടകളിലും തിരക്കില്ല. മൂന്നാറിലെ തണുപ്പും കോട മഞ്ഞും ആരംഭിച്ചിരിക്കുന്ന ഈ അവസരത്തിൽ അവധി ദിവസങ്ങളിൽ വൻ തിരക്ക് ഉണ്ടാകേണ്ട സമയമാണ് ഇപ്പോൾ. എന്നാൽ വിരസത ഒഴിവാക്കാൻ ഒരു ട്രിപ്പ് എന്നതിനപ്പുറം മുൻ കാലങ്ങളിലേത്പോലെ ട്രിപ്പ് അടിപൊളിയാക്കാൻ ആരും മുതിരുന്നില്ല. അത്കൊണ്ട്തന്നെ മൂന്നാർ ഉണർന്നിട്ടും വിനോദസഞ്ചാര മേഘലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരുടെ പ്രതീക്ഷകൾ ഇപ്പോഴും മങ്ങലേറ്റ അവസ്ഥയിലാണ്.

ഷോപ്പിംഗ് പരിമിതമാക്കി,

ഭക്ഷണം കൈയ്യിൽ കരുതും

അധികസമയം ചിലവഴിക്കില്ല

കൊവിഡ് 19 നെ തുടർന്ന് ആദ്യ കൊവിഡ് രോഗികളായി ഇറ്റലിക്കാരെ മൂന്നാറിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് മൂന്നാറിലേയ്ക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.