വാകത്താനം : ഗ്രാമപഞ്ചായത്തിൽ ലൈഫ് മൂന്നാം ഘട്ടം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം നടന്നു. 63 പേർക്കാണ് സ്ഥലം നൽകിയത്. മറ്റു പഞ്ചായത്തുകളിൽ നിന്നും വാകത്താനത്ത് സ്ഥലം വാങ്ങിയവരും ഉൾപ്പെടെ 71 വീടുകളാണ് പൂർത്തീകരിക്കുന്നത്. 13-ാം വാർഡിൽ പോളച്ചിറ ഭാഗത്ത് വീടു പണി പൂർത്തീകരിച്ച വാകത്താനം തുഞ്ചത്ത് പറമ്പിൽ തുളസീധരനും കുടുംബാംഗങ്ങൾക്കും നിർമ്മിച്ചു നല്കുന്ന വീടിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ കൈമാറി. വാർഡ് മെമ്പർ ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.