വൈക്കം : റേഷൻ ഡിപ്പോകൾ സപ്ലൈകോ ഏ​റ്റെടുത്ത് നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ ഇന്നലെ കരിദിനം ആചരിച്ചു. രാവിലെ 9 മുതൽ റേഷൻ കടകൾക്ക് മുന്നിൽ കരിങ്കൊടി കെട്ടി കറുത്ത ബാഡ്ജുകൾ ധരിച്ചും ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7 വരെ ഇപോസ് മെഷീൻ ഓഫ് ചെയ്ത് കടകളടച്ചുമായിരുന്നു സമരം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി. ജോസഫ്, താലൂക്ക് പ്രസിഡന്റ് ഐ. ജോർജുകുട്ടി, സെക്രട്ടറി കെ. ഡി വിജയൻ ,അജേഷ് പി. നായർ, യു.ജോൺ, കെ.ജി ഇന്ദിര, ടി.എസ്. ബൈജു, പി.കെ.പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.