വൈക്കം : സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം പ്രവർത്തനം ആരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആറുമാസത്തിലധികമായി മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. സി.കെ ആശ എം.എൽ.എ മ്യൂസിയത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയം മാനേജർ ഗോകുൽ കൃഷ്ണ, അസി. മാനേജർ ബി.ശ്രീജിത്ത്, വിഷ്ണു സുരേന്ദ്രൻ, കെ.പി മനു, സരസ്വതി മോഹൻ, എസ്എസ് കാഞ്ചന, എ.ഹസീന, എം.എസ് സുനിമോൾ, ആർ അഞ്ജു, എൻ.ജി അനീഷ് എന്നിവർ പങ്കെടുത്തു. മ്യൂസിയത്തിൽ ഇന്നുമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് മാനേജർ അറിയിച്ചു.