മറവൻതുരുത്ത് : പാലാംകടവ് തുരുത്തേൽ, വെള്ളക്കുന്നം, പുത്തൻതോപ്പ് ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് സി.പി.ഐ പാലാംകടവ് ബ്രാഞ്ച് കമ്മി​റ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിലധികമായി വൈദ്യുതി ഉപകരണങ്ങൾ സന്ധ്യ കഴിഞ്ഞാൽ പ്രവർത്തിക്കില്ല. ഉപകരണങ്ങൾ കേടാകുന്നതും പതിവാണ്. ചെമ്പ് കെ.എസ്.ഇ.ബി സെക്ഷന്റെ കീഴിലായിരുന്ന ഈ ഭാഗം അടുത്ത കാലത്ത് തലയോലപറമ്പ് സെഷന്റെ കീഴിലാണ്. നിരവധി പ്രാവശ്യം നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അടിയന്തരമായി വോൾട്ടേജ് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെഎസ്.ഷിബു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി മനു സിദ്ധാർത്ഥൻ, പി.വി. കൃഷ്ണകുമാർ ബ്രാഞ്ച് സെക്രട്ടറി എൻ.കെ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.