മുണ്ടക്കയം : തരിശു നിലങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർഷകർക്കും, കർഷക കൂട്ടായ്മകൾക്കും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വാഴവിത്തുകൾ വിതരണം ചെയ്യുന്ന ഫലസമൃദ്ധി പദ്ധതി വണ്ടൻപതാൽ ബ്ലോക്ക് ഡിവിഷനിൽ നടപ്പിലാക്കി. മുരിക്കുംവയൽ ഗവ.ഹൈസ്‌കൂൾ മൈതാനിയിൽ നടന്ന ചടങ്ങിൽ കർഷകനും റിട്ട.എക്‌സൈസ് ഉദ്യോഗസ്ഥനുമായ വിജയൻ മണ്ണീണ്ടിയിലിന് വിത്ത് നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത രതീഷ് ഉദ്ഘാടനം ചെയ്തു. ഫൈസൽ മോൻ , ശാന്തമ്മ ഗോപാലകൃഷ്ണൻ, അനന്ദു വിജയൻ,സത്യൻ പി. എൻ,ചെറിയാൻ വർഗ്ഗീസ്, ഷാജി, ബെന്നി നെയ്യൂർ, അൻസർമോൻ, മനോജ് പി.എസ്., അശോക് കുമാർ, സന്തോഷ് ടി ജി, രാജേഷ് മലയിൽ, റാണി സണ്ണി എന്നിവർ പങ്കെടുത്തു.