ചങ്ങനാശേരി : വൃക്കരോഗിയായ യുവാവ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. ചങ്ങനാശേരി തൃക്കൊടിത്താനം പാലത്തറ വീട്ടിൽ പി എസ് രമേശനാണ് (43) ഇരുവൃക്കകളും തകരാറിലായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. അടിയന്തിരമായി വൃക്ക മാറ്റിവെയ്ക്കണമെന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഭാര്യയും സഹോദരങ്ങൾ ഉൾപ്പെടെയുള്ളവർ വൃക്ക നല്കാൻ തയാറാണ്. എന്നാൽ ചികിത്സയ്ക്കുള്ള പണമാണ് വെല്ലുവിളി. ഭാര്യയും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നതാണ് രമേശന്റെ കുടുംബം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത രമേശൻ വാടകയ്ക്കാണ് താമസിക്കുന്നത്.
രമേശൻ കൂലി വേല ചെയ്താണ് കുടുംബം കഴിഞ്ഞിരുന്നത്. അസുഖം മൂർച്ഛിച്ചതോടെ ജോലിയ്ക്കു പോകാൻ കഴിയാതെയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് ഇതുവരെയുള്ള ചികിത്സ മുന്നോട്ടുപോയത്.ചികിത്സയ്ക്കായുള്ള പണം കണ്ടെത്താൻ രമേശൻ ജീവൻ രക്ഷാ ചികിത്സാ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ചികിത്സ സഹായസമിതിയുടെ നേതൃത്വത്തിൽ 8ന് പഞ്ചായത്തിലെ 14,15,16,17, വാർഡുകളിലായി സഹായ സമിതി പ്രവർത്തകർ വീടുകളിലെത്തി സഹായധനം സ്വരൂപിക്കും. രമേശന്റെ പേരിൽ യൂണിയൻ ബാങ്ക് തൃക്കൊടിത്താനം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
പി.എസ് രമേശൻ
അക്കൗണ്ട് നമ്പർ: 720202010001759
യൂണിയൻ ബാങ്ക്
ബ്രാഞ്ച് തൃക്കൊടിത്താനം
ഐ എഫ് എസ് സി കോഡ് UBINO572021.
ഫോൺ 9947650636.