പാലാ : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പാലാ ഗവ.ഇൻസ്റ്റിറ്റൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിന്റെ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം ജോസ് കെ.മാണി എം.പി നിർവഹിച്ചു. മുത്തോലി ടെക്‌നിക്കൽ സ്‌കൂളിന്റെ പ്രവേശനകവാടത്തിനോട് ചേർന്ന സ്ഥലത്താണ് കെട്ടിട നിർമ്മാണം പൂർത്തിയായത്. രണ്ട് ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത് 37.5 ലക്ഷം രൂപ പദ്ധതിയ്ക്ക് അനുവദിച്ചു. 2013 ലാണ് മേലുകാവിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം മുത്തോലി ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ പരിമിതമായ സ്ഥലസൗകര്യത്തിൽ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ ബെറ്റി റോയി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ജി.നായർ, ജെസി ജോസ്, മിനി മനോജ്, ടോബിൻ കെ.അലക്‌സ്, ടി.എച്ച്.എസ് സൂപ്രണ്ട് ബിന്ദു ആർ, സജു, സന്തോഷ് സി.ജി തുടങ്ങിയവർ സംസാരിച്ചു.